Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsGulf

ബഹറിനിൽ കനത്ത മഴ: മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്

മനാമ:ബഹറിനിൽ കനത്ത മഴയും ഇടിയും തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ താണ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി വ്യാപകമായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറിയതിനെ തുടർന്നാണ് .ബഹ്റൈൻ സിവിൽ ഡിഫൻസ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തിയത്.

ഇന്ന് ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നു കാലാവസ്ഥ വിഭാഗം അറിയിച്ചു.താഴ്ന്ന പ്രദേശത്തു വീടുള്ളവർ സാധനങ്ങൾ ഉയരം കൂടിയ സ്ഥലത്തേക്ക് മാറ്റാനും വൈദ്യുതി ബന്ധം വിച്ഛേദിക്കാനും നിർദ്ദേശമുണ്ട്.നനഞ്ഞ വൈദ്യത വീട്ടുപകരണങ്ങൾ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.അപകട സാധ്യത കൂടുതലാ യതിനാല്‍ വേഗം കുറച്ച വാഹനങ്ങള്‍ കൃത്യമായ അകലം പാലിക്കണമെന്നും കർശന നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button