NewsIndia

മമതക്ക് പിന്നാലെ കോൺഗ്രസ്സും ഭാരത് ബന്ദിൽ നിന്നും പിന്മാറി

ന്യൂഡൽഹി: നവമാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തിൽ ഞെട്ടിത്തരിച്ചു കോൺഗ്രസ്സും ഇപ്പോൾ മമതയുടെ പാത പിന്തുടർന്നിരിക്കുകയാണ്. നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിനെ പിന്തുണക്കില്ല എന്ന് കോൺഗ്രസ് അറിയിച്ചു.

ഭാരത് ബന്ദിനെ ആദ്യം പിന്തുണച്ച കോൺഗ്രസ് നേതൃത്വം സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രിക്ക് നോട്ട് നിരോധനത്തിൽ കിട്ടിയ പിന്തുണയും സ്വീകര്യതയും ,ഒപ്പം നാളത്തെ ഭാരത് ബന്ദ് കള്ളപ്പണക്കാരെ സംരക്ഷിക്കുവാൻ വേണ്ടി ഉള്ളതാണെന്നുള്ള പൊതു അഭിപ്രായവും മനസ്സിലാക്കിയാണ് പിന്മാറൽ എന്നാണ് വിലയിരുത്തൽ. അടുത്ത വര്ഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടാണ് നരേന്ദ്ര മോഡി നോട്ട് നിരോധന തീരുമാനം എടുത്തത് എന്നും ഇതിൽ രാഷ്ട്രീയ ലാഭമാണ് അദ്ദേഹം ലക്‌ഷ്യം വെക്കുന്നതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.

വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപെട്ടതുകൊണ്ട് മാത്രം ആണ്‌ ഈ നാടകം എന്നും അദ്ദേഹം പറഞ്ഞു.”എല്ലാം സാധാരണ നിലയിൽ എത്താൻ 250 ദിവസം എങ്കിലും വേണം , “ക്യാഷ് ലെസ്സ്” ഇടപാടുകൾ ഉള്ള സമൂഹത്തെ വളർത്തി എടുക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ അദ്ദേഹത്ത ശക്തമായി എതിർത്തു.

കോൺഗ്രസിന്റെ സഖ്യകക്ഷിയായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്തുകൊണ്ട് നോട്ട് നിരോധനത്തെ എതിർക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ ,ജെഡിയു നേതാവ് ശരദ് യാദവ് പിന്തുണക്കുന്നുണ്ടല്ലോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം.എന്തൊക്കെ പറഞ്ഞാലും രാജ്യത്തെ കള്ളപ്പണക്കാർക്കെതിരെ ശക്തമായ ജനവികാരവും നവ മാധ്യമ പിന്തുണയും ഏറിവരുന്ന ഈ സാഹചര്യത്തിൽ നാളത്തെ ഭാരത് ബന്ദിനെ പിന്തുണച്ചാൽ അതുകാരണം ഉണ്ടാവുന്ന ക്ഷീണം മാറാൻ കുറെ വെള്ളം കുടിക്കേണ്ടി വരും.

 അതു മൂലംവരുന്ന കറ പാർട്ടിക്ക് വരും ദിവസങ്ങളിൽ വളരേ ദോഷം ചെയ്യും. ബിജെഡി , ജെഡിയു ,കോൺഗ്രസ് ,തൃണമൂൽ കോൺഗ്രസ് ഇവരെല്ലാം നാളത്തെ സമരത്തിൽ നിന്നും പിന്തുണ പിൻവലിച്ചതോടെ ഒരർത്ഥത്തിൽ പറഞ്ഞാൽ ഇടതുപക്ഷം ഒറ്റപ്പെട്ട കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button