കൊച്ചി : നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്നു വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുക തന്നെ വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നതിനെ അതിരൂക്ഷമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു. മോദി ചെയ്തത് പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് കാനം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കുന്നതിന് പകരം അവര്‍ ഉയര്‍ത്തിയ ശബ്ദമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും കാനം പറഞ്ഞിരുന്നു.
Post Your Comments