NewsInternationalUncategorized

അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്നാണ് ആഗ്രഹം: പാകിസ്ഥാൻ

ഇസ്ലാമാബാദ്: കശ്മീർ വിഷയം ഉൾപ്പെടുത്താമെങ്കിൽ ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് പാകിസ്ഥാൻ തയാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ രാജ്യാന്തര സംഘടനകൾക്കു മുന്നിലും കശ്മീർ വിഷയം എടുത്തുകാട്ടുമെന്നും കാശ്മീരി ജനതയുടെ പോരാട്ടത്തിന് പാകിസ്ഥാൻ പിന്തുണ നൽകുമെന്നും സർതാജ് അസീസ് വ്യക്തമാക്കി. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്നാണ് ആഗ്രഹമെങ്കിലും കാശ്‌മീർ വിഷയത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം അതിർത്തിയിലെ ഇന്ത്യൻ ആധിപത്യത്തെ പാകിസ്ഥാൻ അംഗീകരിക്കില്ലെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button