ഹൈദരാബാദ്: നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തീവ്രവാദി സംഘങ്ങളുടെ ധന ശേഖരത്തെ നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം.
ഐഎസ് പോലുള്ള തീവ്രവാദസംഘടനകളുടെ ആശയങ്ങളിലേക്ക് രാജ്യത്തെ യുവാക്കള്‍ പോകുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളെ രാജ്നാഥ് സിംഗ് പ്രശംസിച്ചു. സംസ്ഥാനങ്ങളിലേയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പൊലീസ് സേനയാണ് രാജ്യത്തെ ആഭ്യന്തര സുരക്ഷ മെച്ചപ്പെടാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്ത് ഐഎസ് ബന്ധം ആരോപിച്ച് 67 യുവാക്കളെയാണ് പിടികൂടിയത്. ഇതേ രീതിയില്‍ സുരക്ഷാ സേന വിഭാഗം മുന്നോട്ട് പോവുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നക്സലിസത്തെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മികച്ച സേവനം കാഴ്ചവെച്ച പൊലീസുകാര്‍ക്കുള്ള മെഡലുകള്‍ ചടങ്ങില്‍ രാജ്നാഥ് സിംഗ് സമ്മാനിച്ചു.നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുള്ക്കുള്ള അവാര്‍ഡ് വിതരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര സഹമന്ത്രിമാരായ കിരണ്‍ റിജ്ജു, ഹന്സ്രാജ് ആഹിര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments