മീററ്റ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസ് സംസ്കാരത്തോടെ പെറുമാറാൻ പഠിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇവർ ഒരിക്കലും ‘അപരിഷ്കൃത സേന’ ആകരുതെന്നും അദ്ദേഹം പറയുന്നു. പരിശീലനം കൊണ്ട് ക്ഷമയും മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവും ആർജ്ജിച്ചെടുക്കണം.
സംയമനത്തോടെയുള്ള സമീപനമാണ് കലാപങ്ങളും പ്രതിഷേധ സമരങ്ങളുമെല്ലാം അടിച്ചമർത്തുമ്പോൾ വേണ്ടതെന്നും മന്ത്രി പറഞ്ഞു. മീററ്റിലെ ആസ്ഥാനത്തു റാപിഡ് ആക്‌ഷൻ ഫോഴ്സിന്റെ(ആർഎഎഫ്) സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതികതയും മനഃശാസ്ത്ര തന്ത്രങ്ങളും സംഘർഷങ്ങളെ നേരിടുന്ന സമയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും അവരെ അക്രമത്തിൽ നിന്നു വഴിതിരിച്ചു വിടാനും പ്രയോജനപ്പെടുത്തണം. ചില സാഹചര്യങ്ങളിൽ പൊലീസിന് അൽപം ബലപ്രയോഗം നടത്തേണ്ടി വരുമെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ അവിടെയും മുൻകരുതൽ അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
Post Your Comments