India

പാകിസ്ഥാന് പുതിയ സൈനിക മേധാവി

ഇസ്ലാമാബാദ്● പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറൽ ജനറൽ ഖമർ ജാവേദ് ബജ് വയെ നിയമിച്ചു. പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ബജ് വയെ കരസേന മാധവി സ്ഥാനത്തേക്ക് നിയമിച്ചത്. ജനറൽ റഹീൽ ഷരീഫ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനായി ലഫ്റ്റനന്റ് ജനറൽ സുബൈർ ഹയാതിനെയും പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് നിയമിച്ചു.

ബലൂച് റജിമെന്റില്‍ നിന്നുള്ള ബജ്‌വ പാകിസ്ഥാന്റെ 16 ാമത്തെ സൈനിക മേധാവിയാണ്. ബലൂജ് റജിമെന്റ് സൈനിക പരിശീല കേന്ദ്രത്തിന്റെ ഇൻസ്പെക്ടർ ജനറലായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.

ബഹാവല്‍പൂര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റ് ജനറല്‍ ജാവേദ്‌ ഇക്ബാല്‍ രംദേ, മുള്‍ട്ടാന്‍ കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റ് ജനറല്‍ ഇഷ്ഫാഖ് നദീം എന്നിവരെയും സൈനിക മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ ബജ്‌വയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button