Technology

വിപണിയിൽ തരംഗമാകാൻ പുത്തൻ സ്മാർട്ട് ക്യാമറ ഫോണുമായി കൊഡാക്

ദിനംപ്രതി വർധിച്ചു വരുന്ന സ്മാർട്ട് ഫോൺ വിപണിയിൽ തരംഗം സൃഷ്ട്ടിക്കാൻ പുത്തൻ സ്മാർട്ട് ക്യാമറ ഫോണുമായി കൊഡാക്. 21 എംപി ഓട്ടോഫോക്കസ് ക്യാമറയോട് കൂടിയ എക്ട്രാ സ്മാർട്ട് ഫോണാണ് കൊഡാക് അവതരിപ്പിക്കുന്നത്. 13 എംപി മുൻ ക്യാമറയും,കൂടുതൽ വെളിച്ചം നൽകാൻ ഇരട്ട എൽഇഡി ഫ്ളാഷും,4കെ റെസലൂഷന്‍ വീഡിയോ ഷൂട്ടിങ്ങുമാണ്ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

പ്രൊഫഷണൽ ക്യാമറകൾക്ക് സമാനമായ ഷട്ടർ സ്പീഡ്, ഐഎസ്ഒ റേറ്റിംഗ് നിയന്ത്രിക്കാനുള്ള ഓപ്ഷന്‍,സ്മാർട്ട് ഓട്ടോ, എച്ച്ഡിആർ, പോട്രറ്റ്, മാനുവൽ, സ്പോർട്സ്, നൈറ്റ് മോഡ്, പനോരമ, മാക്രോ തുടങ്ങിയ കാര്യങ്ങളും എക്ട്രായ്ക്കു കൊഡാക് നൽകിയിട്ടുണ്ട്.

5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയുള്ള ഫോണിന് മീഡിയ ടെക്ക് ഹീലിയോ എക്സ്20 ഡെക്കാ കോർ പ്രൊസസറും, 3 ജിബി റാമുമാണ് നൽകിയിരിക്കുന്നത്. കൂടാതെ 32 ജിബി ഇൻബിൽറ്റ് മെമ്മറിയുള്ള ഫോൺ 3,000 എംഎഎച്ച് ബാറ്ററിയിലായിരിക്കും പ്രവർത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button