ഇസ്ലാമാബാദ്: ഒരു പാകിസ്ഥാൻ സൈനികന്റെ ജീവൻ നഷ്ടപ്പെട്ടാൽ മൂന്ന് ഇന്ത്യൻ സൈനികരുടെ ജീവൻ എടുക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖാജാ ആസിഫ്. പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഖാജാ ആസിഫ് മുന്നറിയിപ്പ് നൽകി.
പാകിസ്ഥാനിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിലും നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങൾ വഷളാക്കുന്നതും ഇന്ത്യയാണെന്നും അതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ യു.എന്നിന് കൈമാറിയിട്ടുണ്ടെന്നും സാമ്പത്തികമായി ഇന്ത്യയ്ക്ക് പിന്നിലാണെങ്കിലും ഏതു രീതിയിലും ഇന്ത്യക്കൊപ്പം നിൽക്കുന്ന രാജ്യമാണ് പാകിസ്ഥാൻ എന്നും ഖാജാ ആസിഫ് വ്യക്തമാക്കി.
Post Your Comments