ന്യൂഡൽഹി : നോട്ട് നിരോധനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എഴുതിയ ലേഖനത്തെ ചൊല്ലി വിവാദം. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണവുമായി രംഗത്തെത്തി. പ്രചാരണങ്ങൾ തെറ്റിദ്ധാരണ മൂലം ഉണ്ടാകുന്നതാണെന്നും ഗീതാ ഗോപിനാഥ് എഴുതിയ ലേഖനം മുഴുവന്‍ വായിക്കാത്തതിന്റെ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നോട്ട് നിരോധിച്ച പ്രധാനമന്ത്രിയുടെ തീരുമാനം ധീരമാണെന്ന് ഗീതാ ഗോപിനാഥ് എഴുതിയിരുന്നു. എന്നാൽ നടപ്പാക്കിയ രീതിയെ അവർ വിമർശിച്ചിരുന്നു. പെട്ടന്ന് പ്രഖ്യാപിക്കുന്നതിന് പകരം ക്രമാനുകതമായാണ് പദ്ധതി നടപ്പാക്കിയിരുന്നതെങ്കില്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോഴത്തെ നഷ്ടമുണ്ടാകുമായിരുന്നില്ലെന്നും ഗീതാ വ്യക്തമാക്കുന്നുണ്ടെന്ന് പിണറായി അറിയിച്ചു. അതേസമയം 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് ധീരമായ നടപടിയാണെന്നും നികുതി വെട്ടിപ്പും കള്ളപ്പണം തടയാനും ഇത് ഉപകരിക്കുമെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
Post Your Comments