ദുബായ്● മയക്കുമരുന്നുമായി ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടിയിലായ വീട്ടമ്മയ്ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ. ഈജിപ്ഷ്യന്‍ സ്വദേശിയായ 47 കാരിയെയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തി ദുബായ് പ്രാഥമിക കോടതി ശിക്ഷിച്ചത്. ജയില്‍വാസം പൂര്‍ത്തിയാക്കിയ ശേഷം വീട്ടമ്മയെ സ്വദേശത്തേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു.
38 ട്രമഡോള്‍ ടാബ്ലറ്റുകളും 187.2 ഗ്രാം ഹാഷിഷുമാണ് ഈജിപ്ഷ്യന്‍ പൗരയില് നിന്നും കണ്ടെടുത്തത്. ലഗേജില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് യുഎഇയിലേയ്ക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ആഗസ്റ്റ് 21 നാണ് ഇവര്‍ ദുബായ് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.
പിടികൂടുമ്പോള്‍ വീട്ടമ്മ കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിനാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് ഇവര്‍ പറഞ്ഞത്. ശിക്ഷാവിധിക്കെതിരെ വീട്ടമ്മയ്ക്ക് 15 ദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
Post Your Comments