നവി മുംബൈയില്‍ പത്തുമാസം പ്രായമായ കുഞ്ഞിനെ ആയ ക്രൂരമായി മര്‍ദിച്ച കേസില്‍ പൊലീസ് നീതി നിഷേധിച്ചെന്ന് കുഞ്ഞിന്റെ അമ്മ. രാത്രിയായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ സാധിക്കില്ലെന്നാണ് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ പറഞ്ഞു.
എന്റെ മകളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.എന്റെ കുഞ്ഞിനോട് ചെയ്ത ക്രൂരത പുറത്തു വന്നതോടെ മറ്റുകുഞ്ഞുങ്ങള്‍ രക്ഷപെട്ടു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ രാത്രിയില്‍ കാണാനാകില്ലെന്നാണ് സ്റ്റേഷനില്‍ ഉള്ളവര്‍ പറഞ്ഞത്. കേസില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തുന്നത് പൊലീസ് എന്തുകൊണ്ടാണ് വൈകിപ്പിച്ചതെന്നും അവർ ചോദിക്കുന്നു.
ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ കണ്ടിട്ടും ആയയെ അറസ്റ്റ് ചെയ്യാതെ കള്ളക്കളി കളിക്കുകയായിരുന്നു പൊലീസ് എന്ന് അവർ പറയുന്നു. രാത്രിനേരത്ത് അന്വേഷണ ഉദ്യോഗസ്ഥന കാണാനാകില്ലെന്നായിരുന്നു സ്റ്റേഷനിലെത്തിയപ്പോള്‍ കിട്ടിയ മറുപടി. കുട്ടികള്‍ മയങ്ങി കിടക്കാനുള്ള മരുന്ന് കുട്ടികള്‍ക്ക് ഡേ കെയറില്‍ നിന്ന് നല്‍കുന്നുണ്ടെന്നും അവർ ആരോപിച്ചു.
Post Your Comments