ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ഇന്ന് എല്ലാവരുടെയും പ്രശ്നം.കൊഴുപ്പുകൾ ഏറ്റവും അധികം അടിയുന്നത് വയറിലാണ് .വയറിലും സമീപത്തും അടിഞ്ഞിരിക്കുന്ന ഈ കൊഴുപ്പ് ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. എന്നാല്‍ ചില പ്രകൃതിദത്തമായ വഴികളിലൂടെ ഇത്തരം കൊഴുപൂക്കൾ കുറയ്ക്കാൻ സാധിക്കും.ആദ്യം തന്നെ വെള്ള അരി കൊണ്ടുള്ള ആഹാരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. ഇതിനു പകരമായി മട്ടയരിയോ ബ്രൗണ്‍ ബ്രെഡോ, ഓട്‌സോ അതുമല്ലെങ്കില്‍ ഗോതമ്പ് ആഹാരങ്ങളോ ശീലമാക്കാം.അതുപോലെ മധുര പലഹാരങ്ങള്‍, മധുര പാനീയങ്ങൾ എണ്ണപ്പലഹാരങ്ങള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കണം. ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നതു മൂലം ശരീരത്തിലെ പല ഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞ് കൂടാൻ സാധ്യത കൂടുതലാണ്.
വയറിലെ കൊഴുപ്പ് കുറക്കുന്നതിനുള്ള ഏറ്റവും മികച്ച പാനീയങ്ങളില്‍ ഒന്നാണ് നാരങ്ങവെള്ളം. ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നത് ശരീര പോഷണത്തിനും കുടവയര്‍ കുറയാനും കൊഴുപ്പുകള്‍ ഇല്ലാതാക്കാനും സഹായിക്കും. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതും ഇതിനുള്ള ഒരു പ്രതിവിധിയാണ്. ധാരാളം വെള്ളം കുടിക്കുന്നത് ശരീരപോഷണത്തെ സഹായിക്കുകയും ശരീരത്തിലെ വിഷാശം അകറ്റുകയും ചെയ്യും. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ദിവസവും രാവിലെ കഴിച്ച ശേഷം ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാൽ നിങ്ങളുടെ ഭാരം കുറയുകയും ശരീരത്തിലെ രക്ത ചംക്രമണ പ്രക്രിയയെ സുഗമമാക്കി നടത്തുകയും ചെയ്യും. ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിങ്ങനെയുള്ള സുഗന്ധ വ്യഞ്ചനങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്നതും കൊഴുപ്പ് കുറക്കാൻ വളരെ ഉത്തമമാണ്
Post Your Comments