ദേശീയചാനല്‍ ആയി മുഖം മിനുക്കുവാനുള്ള പദ്ധതികളുടെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് തലപ്പത്ത് വൻ അഴിച്ചുപണികൾക്ക് സാധ്യത . ടൈംസ് നൗവില്‍ നിന്നും രാജി വെച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് എത്തുമോ എന്നുള്ള ചര്‍ച്ചകള്‍ ആണ് മാധ്യമലോകത്ത് സജീവമാകുന്നത് .ഈ അഭ്യൂഹം പരന്നതോടെ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന ഇടതുപക്ഷചായ്‌വുള്ള മാധ്യമപ്രവര്‍ത്തകര്‍ ഭീതിയിലാണ്.
ബിജെപി എംപിയും എന്‍ഡിഎ നേതാവുമായ രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള ഏഷ്യനെറ്റ് ഇംഗീഷ് വാര്‍ത്താ ചാനല്‍ തുടങ്ങുന്നതോടെയാണ് അര്‍ണാബ് ഏഷ്യനെറ്റിന്റെ അമരക്കാരനാവുക എന്നാണ് കേള്‍ക്കുന്നത്. ഏഷ്യനെറ്റിന്റെ പുതിയ ഇംഗ്ലീഷ് ചാനലും അര്‍ണാബിന്റെ പുതിയ ചുമതലയും ഏഷ്യനെറ്റിന് ദേശിയതലത്തില്‍ ഒന്നാമതാകുന്നതിനുള്ള വഴികള്‍ എളുപ്പമാകുമെന്ന കണക്ക് കൂട്ടലിലായിരിക്കാം ഭരണസമിതി അർണബിനെ നോട്ടമിടുന്നത്.
ടൈംസ് നൗവിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് അര്‍ണബ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടിവി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമായിരുന്നു അര്‍ണബ്. നഷ്ടത്തിലായിരുന്ന ടൈംസ് നൗ അര്‍ണബ് ഗോസ്വാമിയുടെ വരവോടെയാണ് ഒന്നാം നമ്പര്‍ ചാനലായി വളര്‍ന്നത്. അര്‍ണബിനൊപ്പം ചില ടൈംസ് നൗ ജീവനക്കാരും രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൊല്‍ക്കത്തയിലെ ‘ദി ടെലിഗ്രാഫി’ല്‍ ചേര്‍ന്നുകൊണ്ടാണ് അര്‍ണാബ് തന്റെ മാദ്ധ്യമപ്രവര്‍ത്തനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പിന്നീട് 1995ല്‍ എന്‍ഡിടിവിയില്‍ ചേര്‍ന്നു. 2006ലാണ് അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവില്‍ ചേര്‍ന്നത്. ന്യൂസ് അവര്‍ ഡിബേറ്റിന്റെ അവതാരകനായതോടെ ചാനലിന്റെ മുഖം തന്നെ അര്‍ണാബ് ഗോസ്വാമിയായി.
(ഈ വാര്‍ത്തക്ക് ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല)
Post Your Comments