ആപ്പിൾ ആരോഗ്യത്തിന് അത്യുത്തമമാണ്. ഡോക്ടറെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന ഫലമാണിത്. ഇതിലെ പെക്ടിന്‍ എന്ന ഘടകമാണ് ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഏറെ ഗുണകരമായ ഒന്ന്. ആപ്പിളിന്റെ തൊലി ആപ്പിളിനെപ്പോലെത്തെന്നെ ആരോഗ്യദായകമാണ്. എന്നാല്‍ ഇന്നു ലഭിയ്ക്കുന്ന പല ആപ്പിളുകളും വാക്സ് പുരട്ടിയാണ് എത്തുന്നത്. ആ വാക്സ് ഭക്ഷ്യയോഗ്യമല്ല. ഇതുകൊണ്ടുതന്നെ ഇവ പുരട്ടിയെത്തുന്ന ആപ്പിളുകളും.
ക്യാന്‍സറടക്കമുള്ള പല രോഗങ്ങളുമുണ്ടാക്കാന് ഇത്തരം വാക്സ് പുരട്ടിയ ആപ്പിളുകള്‍ കാരണമാകും. വയറിന്റെപ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിയ്ക്കും. തുടുത്തു തിളങ്ങിയിരിയ്ക്കുന്ന ആപ്പിളിനു മുകളില്‍ വാക്സ് മാത്രമല്ല, നല്ല നിറം നല്കാന് ഫുഡ് കളറുകളും ഇക്കാലത്ത് ഉപയോഗിക്കുന്നുണ്ട്. ഇവയും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്.
ആപ്പിള്‍ കഴിയ്ക്കുന്നതിനു മുന്‍പ് നല്ല തിളച്ച വെള്ളം ഒഴിച്ചാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന വാക്സ് അടര്‍ന്നു പോകും. ആപ്പിളിന്റെ തനതായ രൂപം നഷ്ടെപ്പെടുകയും ചെയ്യില്ല. ആപ്പിള്‍ കഴിയ്ക്കും മുന്‍പ് ചൂടുവെള്ളമൊഴിച്ചാല്‍ ഇതിലെ വാക്സ് നീങ്ങും. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും.
ആപ്പിളിനു മുകളില്‍ ചൂടുവെള്ളമൊഴിച്ചാല്‍ ക്യാന്‍സര്‍ സാധ്യതയുണ്ടോയെന്നറിയാം. അതായത് ക്യാന്‍സര്‍ വരുത്തുന്ന വാക്സ് ഇതിനു മുകളില്‍ ഉണ്ടോയെന്നറിയാം. ഇതു നീക്കാം. ക്യാന്‍സര്‍ മാത്രമല്ല, കുടലിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും.
Post Your Comments