കൊട്ടാരക്കര: സ്വരാജ് സോവിയറ്റ് യൂണിയന്റെ ചരിത്രം പഠിക്കണമെന്ന് എം.ടി.രമേശ് കലാകാരന്‍മാര്‍ എല്ലാക്കാലവും തങ്ങളുടെ തടങ്കലിലായിരിക്കുമെന്ന് എം.സ്വരാജും വി.ഡി.സതീശനും ധരിക്കരുതെന്നും സോവിയറ്റ് യൂണിയന്റെ ചരിത്രം കുറച്ചുകൂടി പഠിക്കാന്‍ സ്വരാജ് തയ്യാറാകണമെന്നും അദ്ദേഹം പറയുകയുണ്ടായി.
മോഹന്‍ലാല്‍ കേരളത്തിന്റെ മഹാനായ നടനാണ്. സതീശനേയും സ്വരാജിനേയും പോലെ അഭിപ്രായ സ്വാതന്ത്ര്യം മോഹന്‍ലാലിനുണ്ട്. എല്ലാകാര്യത്തിലും മോഹന്‍ലാല്‍ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്.തങ്ങള്‍ക്കിഷ്ടമില്ലാത്തതു പറയുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൂടാതെ സി.പി.എം പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.കള്ളപ്പണക്കാരുടെ സ്‌പോണ്‍സേഡ് ഹര്‍ത്താലാണ് നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.ബി.ജെ.പി സംഘത്തിന്റെ സന്ദര്‍ശനത്തോടെ ജില്ലാ സഹകരണബാങ്കുകള്‍ക്ക് പണം അനുവദിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രാദേശിക സംഘങ്ങളുടെ പ്രതിസന്ധിക്ക് ഇത് പരിഹാരമാകുമെന്നും എം.ടി രമേശ് വ്യക്തമാക്കി.അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ് സി.ബി.ഐക്കു വിട്ടത് ബി.ജെ.പിയല്ല. രാമഭദ്രന്റെ ഭാര്യയുടെ പരാതിയിലാണ് സി.ബി.ഐ അന്വേഷണം ഉണ്ടായതെന്നും കേരളത്തിലെ പ്രമുഖ കേസുകളെല്ലാം സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറായാല്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments