KeralaNews

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ തലക്ക് ലക്ഷങ്ങളുടെ വില

മലപ്പുറം: നിലമ്പൂർ വനത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ദേവരാജിനെ തലക്ക് വിലയിട്ടത് നാല് സംസ്ഥാനങ്ങൾ. കർണാടക,തമിഴ്നാട്,ചത്തീസ്ഗഡ്,ജാർഘണ്ഡ് സംസ്ഥാനങ്ങൾ തലക്ക് വിലയിട്ട പിടി കിട്ടാ പുള്ളി.കർണാടക സർക്കാർ ഏഴു ലക്ഷം രൂപയും തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും ചത്തീസ്ഗഡ് സർക്കാർ 10 ലക്ഷം രൂപയും ജാർഘണ്ഡ് സർക്കാർ 10  ലക്ഷവുമാണ് ദേവരാജിന് വിലയിട്ടിരുന്നത്.

ഇയാൾ ഉൾപ്പെട്ട സംഘം കേരളം ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോ മുന്നറിയിപ്പ്നൽകിയിരുന്നു.കേരളത്തിലെ ആദിവാസി ഊരുകൾ ലക്ഷ്യമിട്ടാണ് ഇയാളും സംഘവും പ്രവർത്തിച്ചിരുന്നത്.ആദിവാസികളെ ആകർഷിച്ച് സർക്കാർ വിരുദ്ധ മുന്നണി രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായ ദേവരാജ് തമിഴ്നാടു സ്പെഷൽ ഒാർഗനൈസേഷൻ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു ദേവരാജ് കുപ്പുസ്വാമി എന്ന പേരിലും അറിയപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.തെലങ്കാന സ്വദേശിയായ ഇയാൾ മാവോയിസ്റ്റിന്‍റെ സേനാ വിഭാഗമായ പീപ്പള്‍സ് ആര്‍മിയുടെ ഭാഗമായി നിലമ്പൂരിലെ  പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.അതേസമയം ഇന്റലിജന്റ്സ് റിപ്പോർട്ട് പ്രകാരം മാവോയിസ്റ്റുകളെ തടയിടാൻ സർക്കാരും ഒരുക്കങ്ങൾ തുടങ്ങിയിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button