കോഴിക്കോട്: വ്യാഴാഴ്ച നിലമ്പൂര്‍ വനത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് ആര്‍എംപി നേതാവ് കെകെ രമ. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് നടപടിയില്‍ സംശയമുണ്ടെന്നാണ് കെകെ രമ പറഞ്ഞത്.
പോലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് മാവോയ്സ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന പോലീസ് വാദം വിശ്വസനീയമല്ല. പോലീസില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുള്ളവര്‍ക്കു ഈ സംഭവത്തെ സംശയത്തോടെയേ വീക്ഷിക്കാന്‍ കഴിയൂ. ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടുപേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് രമ ഫേസ്ബുക്കില്‍ കുറിക്കുന്നു.
എന്നാല്‍, മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും സംശയമുണ്ടെന്നും രമ പറയുന്നു. വനത്തില്‍ തോക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടലുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയാല്‍ ഒരാളെ എവിടെ വെച്ചും എങ്ങനെയും കൊല്ലാമെന്നുള്ള ഭരണകൂടധാര്‍ഷ്ഠ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും രമ പറയുന്നു.
Post Your Comments