തിരുവനന്തപുരം● കേരള സ്റ്റേറ്റ് ആര്.ടി.സി സ്നേഹികളുടെ നേതൃത്വത്തിൽ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്.ടി.സി ബ്ലോഗ് പൂട്ടിക്കാനൊരുങ്ങി കര്‍ണാടക ആര്.ടി.സി. കെ.എസ്.ആര്.ടി.സി ബസുകളെക്കുറിച്ചും സമയക്രമത്തെക്കുറിച്ചും സമഗ്രവിവരം നല്കുന്ന ബ്ലോഗിനെതിരെ നിയമപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക. ഇതിന്റെ ഭാഗമായി ബ്ലോഗിന്റെ ഡൊമയിന്‍ ഉടമയായ കോഴഞ്ചേരി സ്വദേശി സുജിത് ഭക്തന് കര്‍ണാടക ആര്.ടി.സി വക്കീല്‍ നോട്ടീസയച്ചു. കെ.എസ്.ആര്.ടി.സിയുടെ പേര് നിയമവിരുദ്ധമായി ഉപയോഗിക്കുന്നു എന്നാണ് ആരോപണം. അഞ്ചു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അഞ്ചു വർഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു.
സുജിത് ഭക്തന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നോട്ടീസിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സുജിത് ഭക്തൻ അറിയിച്ചു. നേരത്തെ, ബ്ലോഗ് പൂട്ടിക്കാന്‍ കേരള ആര്.ടി.സി ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെങ്കിലും പ്രശ്നം പിന്നീട് പരിഹരിക്കുകയായിരുന്നു.
സുജിത് ഭക്തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുറച്ച് നാളുകൾക്ക് മുന്നേ കേരളാ ആർ ടി സിയിലെ ഒരു ഉദ്യോഗസ്ഥൻ KSRTC Blog പൂട്ടണം എന്ന് പറഞ്ഞ് കത്തയച്ചു. Blog പൂട്ടിക്കാൻ നിങ്ങൾക്ക് അവകാശമില്ല തുടങ്ങിയ നിയമവശങ്ങൾ പറഞ്ഞ് ഞങ്ങൾ മറുപടി കൊടുത്തു. അപ്പോൾ അതാ ആ ഉദ്യോഗസ്ഥൻ കർണാടകാ ആർ ടി സിയെ കൂട്ടുപിടിച്ച് ബ്ലോഗിനെ പൂട്ടിക്കാൻ വന്നിരിക്കുന്നു. ടി ഉദ്യോഗസ്ഥൻ അവിടെ പോയി പറഞ്ഞതിങ്ങനെ ‘ഞങ്ങൾ നോക്കിയിട്ട് ബ്ലോഗ് പൂട്ടിക്കാൻ നടന്നില്ല, KSRTC എന്ന ട്രേഡ്മാർക്ക് നിങ്ങളുടെ അല്ലെ, നിങ്ങൾ ഒന്ന് ട്രൈ ചെയ്ത നോക്ക്” ആ ബെസ്റ്റ് !! KSRTC എന്ന പേര് വരെ അടിയറവ് വെച്ച്. KSRTC ബ്ലോഗുമായി യാതൊരു ബന്ധവുമില്ലാത്ത കർണാടകാ ആർ ടി സി ഇപ്പോൾ ഇങ്ങനെ ഒരു നോട്ടീസുമായി വരണമെങ്കിൽ അതിനു പിന്നിൽ കേരളാ ആർ ടി സി ഉദ്യോഗസ്ഥർ തന്നെയെന്ന് ഉറപ്പാണ്. നാണമുണ്ടോ സാർ ഇങ്ങനെയൊക്കെ ചെയ്യാൻ? KSRTC എന്ന പേര് പോലും കാത്ത് സൂക്ഷിക്കാൻ നിങ്ങൾക്ക് സാധിച്ചോ? കഴിഞ്ഞ എട്ട് വർഷമായി KSRTC യെ സോഷ്യൽ മീഡിയയിലൂടെ പ്രൊമോഷൻ ചെയ്യുന്ന ബ്ലോഗിനെ പൂട്ടിക്കാൻ മാത്രം എന്താണ് നിങ്ങളുടെ പ്രശ്നം? #SupportKSRTCBlog #KSRTC
Post Your Comments