സാന്‍ ജുവാന്‍: കുർബാന നടക്കുമ്പോൾ വൈദികന് സമീപം യേശുക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടതായി വിശ്വാസികൾ. വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ സാന്‍ ജുവാനിലുള്ള കവ്സേറ്റെ നഗരത്തിലാണ് സംഭവം. ഫാവിയോ ഗരായ് എന്നയാളാണ് ഇതിന്റെ ചിത്രങ്ങൾ എടുത്തതെന്നാണ് വിവരം.
മേശയ്ക്ക് സമീപം ഇരിക്കുന്ന വൈദികന് മൈക്കിലൂടെ വിശ്വാസികളോട് സംസാരിക്കുമ്പോൾ വൈദികന്റെ വലതു ഭാഗത്തായി യേശുദേവന്റെ മുഖം കാണാന്‍ കഴിയുന്നു എന്നാണ് വിശ്വാസികളുടെ അവകാശവാദം. എന്നാൽ ഇത് വെറും നിഴലുകൾ മാത്രമാണെന്നും യാദൃശ്ചികമായി മുഖസാദൃശ്യം വന്നതാകാം എന്നും വാദം ഉയരുന്നുണ്ട്. എന്തായാലും ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിരവധി വിശ്വാസികളാണ് ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments