ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സംസാരിക്കാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ സംസാരിച്ചുവെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ.പ്രതാപ് സി റെഡ്ഡി പറഞ്ഞു. പനിയും നിര്‍ജ്ജലീകരണവും മൂലമാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഐ.സി.യുവില്‍ നിന്നും പ്രത്യേക മുറിയിലേക്ക് മാറ്റിയിരിക്കുകയാണ് ജയലളിതയെ. ഐ.സി.യുവിന്റെ എല്ലാ ക്രമീകരണങ്ങളും ഉള്ള മുറിയാണിത്.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ജയലളിത സംസാരിച്ചത്. ശ്വസനനാള ശസ്ത്രിക്രിയയ്ക്ക് വിധേയയായതിനാലാണ് ഉപകരണത്തിന്റെ സഹായം തേടിയത്. എന്നാല്‍ ഇത് സ്ഥിരമായി ഉപയോഗിക്കാനല്ലെന്നും മന്ത്രിക്ക് ഇപ്പോള്‍ ഫിസിയോതെറാപ്പി നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ 90% സമയവും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകളൊന്നുമില്ല. ആഴ്ചകള്‍ക്ക് ശേഷം അവയവങ്ങളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ശരീരം മുഴുവനുമായി ഫിസിയോതെറാപ്പി ചെയ്യുകയാണ്. എല്ലാം ഭേദമായി എന്ന് അവര്‍ക്ക് തോന്നുന്നത് എപ്പോഴാണോ അപ്പോള്‍ ആശുപത്രിയില്‍ നിന്നും പോകാമെന്നും ഡോക്ടര്‍ പറഞ്ഞു.
Post Your Comments