സാന്‍ സാല്‍വദോര്‍: പസഫിക് സമുദ്രത്തിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എല്‍ സാല്‍വദോറും നിക്കരാഗ്വയും നടുങ്ങി. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.
ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.ഉയരമുള്ള കെട്ടിടങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. നിക്കരാഗ്വ തീരത്ത് ശക്തമായ ചുഴലിക്കാറ്റ് വീശിയതിന് തൊട്ടുപിന്നാലെ ആയിരുന്നു ഭൂചലനം.
Post Your Comments