കൊച്ചി● സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയം ഉടന്‍ പുറത്തിറക്കുമെന്നും വ്യവസായ വാണിജ്യസംരംഭങ്ങള്‍ സുഗമമാക്കാനുള്ള നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് കാമ്പസിലുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കമ്പനികളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് നല്കല്‍ തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാനും അപേക്ഷിച്ച് ഒരു മാസത്തിനകം കമ്പനികള്‍ക്ക് ലൈസന്‍സ് നല്കാനുമുള്ള നടപടികളെടുക്കും. കെ എസ് ഐഡിസിയെ നോഡല്‍ എജന്‍സിയാക്കികൊണ്ട് സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കും. പുതിയ ബിസിനസ് ആശയങ്ങള്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക വ്യവസായ ഭൂപടത്തില്‍ കേരളത്തിന്റെ ചിത്രം മാറ്റി വരയ്ക്കുന്ന ഒന്നായിരിക്കും ബ്രിഗേഡ് ഗ്രൂപ്പ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ബിസിനസിനുള്ള ഒരു ആഗോള കേന്ദ്രമാവും ഇത്. അതേസമയം ലാഭം മാത്രം ലക്ഷ്യമിടാതെ, സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിനുതകുന്ന രീതിയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈത്തറി, കയര്‍വ്യവസായം, കശുവണ്ടി വ്യവസായം തുടങ്ങി കേരളത്തിന്റെ പാരമ്പര്യ വ്യവസായങ്ങള്‍ക്കു കൂടി ലോകമെമ്പാടും വിപണി കണ്ടെത്താന്‍ ശ്രമിക്കണം. സംസ്ഥാനത്തെ മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തണമെന്നും മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ബ്രിഗേഡ് ഗ്രൂപ്പ് പോലുള്ള വ്യവസായികള്‍ മുന്‍കയ്യെടുത്ത് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിയ്ക്കും ആവശ്യമായ പിന്തുണ അദ്ദേഹം വ്യവസായികളില്‍ നിന്നും ആവശ്യപ്പെട്ടു. 98 രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ശൃംഖലയുടെ സഹായത്തോടെ സംസ്ഥാനത്തെ ബിസിനസ് ആഗോളതലത്തില്‍ വികസിപ്പിക്കാനാവുമെന്ന് വേള്‍ഡ് ട്രേഡ് സെന്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഖാസി അബു നാഹ്ല്‍ പറഞ്ഞു.
ഐടി സെക്രട്ടറി ശിവശങ്കര്‍, ബ്രിഗേഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എം ആര്‍ ജയശങ്കര്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി പ്രസിഡണ്ട് ബലറാം മേനോന്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, ഡബഌയുടിസി (കൊച്ചി& ബാംഗ്‌ളുര്‍) ബോര്‍ഡ് ഡയറക്ടര്‍ നിരുപ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്ത് നിലകള്‍ വീതമുള്ള രണ്ട് ടവറുകളിലായി 7.5ചതുരശ്ര അടി കെട്ടിടമാണ് വേള്‍ഡ് ട്രേഡ് സെന്ററിന് ഇന്‍ഫോപാര്‍ക്കിലുള്ളത്.
Post Your Comments