ചർമ്മത്തിന്റെ നിറം വർധിക്കാൻ ബീറ്ററൂട് ഉത്തമമാണ്. മുഖത്തെ നിറത്തിന് അയേണ്‍ പ്രധാന ഒരു ഘടകമാണ്. അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. ദിവസവും കഴിയ്ക്കുന്നത് രക്തത്തെ ശുദ്ധീകരിയ്ക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരുവിനെ ഇല്ലാതാക്കാനും ബീറ്റ്‌റൂട്ട് കൊണ്ട് സാധിക്കും. ബീറ്റ്‌റൂട്ടിന്റെ കഷ്ണം നാരങ്ങ നീരില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. ഇത് മുഖത്തെ മുഖക്കുരുവിന്റെ പാട് ഇല്ലാതാക്കും.
രാത്രി കിടക്കുന്നതിനു മുൻപ് ഒരു ടേബിള്‍ സ്പൂണ്‍ ബീറ്റ്‌റൂട്ട് നീര് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. എന്നിട്ട് രാവിലെ കഴികളയാം. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ മുഖത്തെ കറുത്ത പാട് ഇല്ലാതാകും. ബീറ്റ്‌റൂട്ട് ഉപയോഗിച്ച് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം. ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയും. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ പുരട്ടി കിടക്കാം. ഇത് ചുണ്ടിന് നിറം നല്‍കുന്നചിന് സഹായിക്കും.
Post Your Comments