രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും പ്രതിഫലിച്ചു. വിനിമയത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ രൂപ കിട്ടും. പക്ഷെ നാട്ടിലെ ബാങ്കിങ് ഇടപാടുകളിലെ അനിശ്ചിതാവസ്ഥ മൂലം പണം അയക്കുന്നവരുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ചത്തെ നിരക്ക് അനുസരിച്ച് യുഎഇ ദിര്‍ഹമിന് 18 രൂപ 62 പൈസയാണ്. ആഗോള വിപണിയില്‍ 18 രൂപ 74 പൈസ വരെ ലഭിച്ചിരുന്നു. വിനിമയ നിരക്ക് മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ഖത്തറില്‍ ഒരു റിയാലിന് 18 രൂപ 79 പൈസയാണ് ലഭിച്ചത്. സൗദി റിയാലിന് 18 രൂപ 35 പൈസയും ബഹ്‌റൈൻ ദിനാറിന് 182 രൂപ 46 പൈസയും ലഭിച്ചു. അതുപോലെ ഒമാന്‍ റിയാലിന് 178 രൂപ 77 പൈസയും കുവൈത്ത് ദിനാറിന് 225 രൂപ 83 പൈസയുമാണ് ബുധനാഴ്ചത്തെ നിരക്ക്.
ഒരു ലക്ഷത്തിൽ കൂടുതൽ രൂപ അയക്കുന്നവര്‍ക്ക് ഇതിനെക്കാള്‍ മെച്ചപ്പെട്ട നിരക്കാണ് പണമിടപാട് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന നിരക്ക് എത്തിയിട്ടും നാട്ടിലെ ബാങ്കിങ് ഇടപാടുകളിലെ അനിശ്ചിതത്വം കാരണം പണമയക്കാന്‍ പ്രവാസികള്‍ താല്‍പര്യം കാട്ടുന്നില്ലെന്നാണ് എക്സ്ചേഞ്ചുകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാട്ടിൽ ഉടൻ പണം കിട്ടുന്ന ഇടപാടുകളാണ് ഗണ്യമായി കുറഞ്ഞത്. എന്നാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments