മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായിട്ടാണ് നേരത്തെ റിപ്പോര്‍ട്ട് വന്നത്. കൊല്ലപ്പെട്ടവരില്‍ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
കൊല്ലപ്പെട്ടവരില്‍ ആന്ധ്രാ സ്വദേശി കുപ്പു ദേവരാജ്, കാവേരിയെന്ന അജിത എന്നിവരെ തിരിച്ചറിഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് കൂടുതല്‍ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ വനമേഖലയില്‍ നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതാണ്. സംഭവത്തിനുശേഷം പോലീസിനെയല്ലാതെ ആരെയും വനത്തിലേക്ക് കയറ്റിവിടുന്നില്ല.
വനത്തിലുള്ള പൊലീസ് സംഘം ആംബുലന്‍സ് ആവശ്യപ്പെട്ടതായും വിവരമുണ്ട്. ജനവാസ കേന്ദ്രത്തില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെ വനത്തിലാണു വെടിവയ്പ് നടന്നത്.
Post Your Comments