ദിനംപ്രതി വർധിച്ചു വരുന്ന സ്മാർട്ട് ഫോൺ വിപണിയിൽ മത്സരിക്കാൻ എച്ച്ടിസതങ്ങളുടെ പുത്തൻ ഫോൺ ആയ ഡിസയര്‍ 10 പ്രോയുമായി ഇന്ത്യന്‍ വിപണിയിലേക്ക്. ഡിസംബര്‍ 15 മുതല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫോണിന് 26490 രൂപ വില വരുമെന്ന് കമ്പനി അറിയിച്ചു.
5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലെയും ഗോറില്ലാ ഗ്ലാസ് സംരക്ഷണവുമുള്ള ഫോണിന്റെ ഹൈക്വാളിറ്റി ഡിസ്‌പ്ലെയാണ് മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. 1.8GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ P10 പ്രൊസസറും,മൂന്ന്,നാല് ജീബി റാമുമായി വരുന്ന ഫോണിന്റെ മെമ്മറി സ്റ്റോറേജ് 32 ജിബിയും 64 ജിബിയുമായിരിക്കും. 20 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 13 ഏം.പി ഫ്രണ്ട് ക്യാമറയുമുള്ള ഫോണ്‍ 3000mAh ബാറ്ററിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. ഡുവല്‍ സിമ്മും ഫിംഗര്‍ പ്രിന്റ് സെന്‍സറോടു കൂടി ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെത്തുന്ന ഫോൺ ബ്ലാക്ക്,പോളാര്‍ വൈറ്റ്,റോയല്‍ ബ്ലൂ വാലെന്റൈന്‍ ലക്‌സ് കളറുകളിലായിരിക്കും വിപണിയിൽ ലഭിക്കുക.
Post Your Comments