ബറേലി● 500 രൂപ അസാധു നോട്ടിനെച്ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതില്‍ കലാശിച്ചു.ഉത്തര്‍പ്രദേശിലെ ബറേലിയ്ക്ക് സമീപം ബദുവാനില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 15 കാരിയ പെണ്‍കുട്ടിയെ ഒമ്പതാംക്ലാസുകാരനെ വിട്ട് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം പെണ്‍കുട്ടിയെ അടുത്തുള്ള പാടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, തിങ്കളാഴ്ച രാവിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം അയല്‍വാസികളായ മൂന്ന് പേര്‍ക്ക് ചാണകവരളി വിറ്റിരുന്നു. ഇതിന് പകരമായി അവര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 500 രൂപയുടെ നോട്ടും നല്‍കി. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് പഴയ നോട്ട് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്ന് ദത്താഗഞ്ച് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജ്‌വീര്‍ സിംഗ് പറഞ്ഞു.
സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബദുവാനിലെ ആശുപത്രിയില്‍ പോയ തക്കം നോക്കി അയാള്‍വാസികള്‍ 9 ാം ക്ലാസുകാരനെ വിട്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ആറാംക്ലാസില്‍ പഠനം നിര്‍ത്തിയതാണ് പെണ്‍കുട്ടി. രാത്രിയില്‍ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ ദുരനുഭവം പെണ്‍കുട്ടി അവരോട് വിവരിക്കുകയും തുടര്‍ന്ന് എസ്.പിയ്ക്ക് പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് വൈകാതെ ആൺകുട്ടിയെയും മറ്റു പ്രതികളെയും കസ്റ്റഡിയിലെടുത്തു. ഒൻപതാം ക്ലാസുകാരനായതിനാൽ കേസ് എടുക്കില്ലെന്ന് വിചാരിച്ചാണ് ആൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
ബലാത്സംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പ് പ്രകാരവും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള പോസ്കോ നിയമ പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments