Latest NewsIndia

ബൈക്കില്‍ ലിഫ്റ്റ് നൽകി ഇരകളെ കൊള്ളയടിക്കും, ലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ കൊല്ലും : സീരിയല്‍ കില്ലര്‍ പിടിയിൽ

മൂന്ന് മക്കളുള്ള ഇയാളെ രണ്ട് വര്‍ഷം മുമ്പ് വീട്ടുകാര്‍ പുറത്താക്കിയതാണ്.

അമൃത്സർ : പതിനെട്ട് മാസത്തിനുള്ളില്‍ പത്ത് പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പഞ്ചാബില്‍ പിടിയില്‍. ഹോഷിയാര്‍പൂരിലെ ഗര്‍ഷങ്കറിലെ ചൗര ഗ്രാമത്തിലെ 33കാരനായ രാം സ്വരൂപാണ് അറസ്റ്റിലായത്.

ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം ഇരകളെ കൊള്ളയടിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്യും. ഇതിന് വിസമ്മതിച്ചവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇരകളെ തുണി കൊണ്ട് കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മറ്റ് ചില കേസുകളില്‍ തലയ്ക്കടിച്ചും കൊലപ്പെടുത്തിയിട്ടുണ്ട്.

പ്രതി സ്വവര്‍ഗരതിക്കാരനാണ്. ഇയാള്‍ മയക്ക് മരുന്നിനും അടിമയാണ്. മൂന്ന് മക്കളുള്ള ഇയാളെ രണ്ട് വര്‍ഷം മുമ്പ് വീട്ടുകാര്‍ പുറത്താക്കിയതാണ്.
ഓഗസ്റ്റ് 18ന് 37കാരനായ സ്‌പ്ലൈയറെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ബാക്കി പത്ത് കൊലപാതകങ്ങളുടെയും ചുരുള്‍ അഴിഞ്ഞത്.

shortlink

Post Your Comments


Back to top button