
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോൺ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ ഷിബു ബേബിജോൺ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന തലക്കെട്ടിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം.
നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലേക്ക് ആര്‍.എസ്.പിയെ വിളിക്കാത്തതിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നതെന്തനാണെന്ന് ഷിബു ബേബി ജോണ്‍ ആരാഞ്ഞു. ഇത് സി പി എം നേതൃത്വം പരിശോധിക്കണമെന്നും ആർ എസ് പി ഇന്ത്യൻ പാർലമെന്റിൽ അംഗമുള്ള രാഷ്ത്രീയ പ്രസ്ഥാനമാണെന്നും പോസ്റ്റിൽ പരാമർശിക്കുന്നു. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്.
Post Your Comments