മുംബൈ : ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹം സ്യൂട്ട്‌ക്കേസിലാക്കിയ ആള്‍ പിടിയില്‍. ബാര്‍ ഡാന്‍സറായ ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹം സ്യൂട്ട്‌ക്കേസിലാക്കിയ മുപ്പത്തഞ്ചുകാരനായ രാജേഷ് ഖാനാണ് പിടിയിലായത്. വിത്തല്‍വാദിയിലെ ഉല്ലാസനഗറിലാണ് സംഭവം. ബാര്‍ ഡാന്‍സറായ ഭാര്യയ്ക്ക് മറ്റ് പല പുരുഷന്മാരുമായുള്ള അടുപ്പമാണ് കൊല നടത്താന്‍ കാരണമെന്ന ഖാന്‍ കുറ്റസമ്മതം നടത്തി.
കൊലനടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനായി സുഹൃത്തായ ഷാഫിയുള്ള ഷെയ്ക്കിനെ ഖാന്‍ വിളിച്ചു. എന്നാല്‍ ഷെയ്ക്ക് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പശ്ചിമബംഗാളിലേ മുര്‍ഷിദാബാദിലുള്ള വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഹൗറയില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൊബൈല്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്നാണ് സ്ഥലം കണ്ടെത്തിയത്.
Post Your Comments