തിരുവനന്തപുരം:അസാധുവാക്കിയ ആയിരം,അഞ്ഞൂറ് നോട്ടുകൾ ഉപയോഗിക്കാവുന്നതിന്റെ സമയപരിധി ഇന്ന് അർധരാത്രി അവസാനിക്കും.കൂടാതെ അസാധു നോട്ടുകൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനു കീഴിലെ ചില വകുപ്പുകളിൽ നൽകിയിരുന്ന കാലാവധിയും ഇന്ന് തീരും ഈ സാഹചര്യത്തിൽ അസാധു നോട്ടുകൾ ബാങ്കുകളിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.ഇതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി നിരക്ക്, ജലക്കരം, കെഎസ്ആർടിസി യാത്രാ ടിക്കറ്റ് എന്നിവയ്ക്കു നാളെ മുതൽ പുതിയ നോട്ടുകൾ തന്നെ ഉപയോഗിക്കേണ്ടി വരും.
ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാവുന്ന തുക 2000 രൂപ മാത്രമാണ്.ഇതിൽ കൂടുതൽ ഇളവ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം എടിഎമ്മുകളിൽനിന്ന് ഒരുദിവസം 2500 രൂപയാണ് പിൻവലിക്കാൻ കഴിയുന്നത്.ബാങ്കിൽ നിന്ന് ചെക്കോ വിഡ്രോവൽ സ്ലിപ്പോ 24,000 രൂപ വരെ ഒരാഴ്ച പിൻവലിക്കാം
Post Your Comments