NewsIndiaUncategorized

കശ്‌മീരിലെ ഭീകരരുടെ സാന്നിധ്യം :ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കശ്‌മീരിൽ 200 ൽ അധികം ഭീകരർ പ്രവർത്തനനിരതരാണെന്ന് കേന്ദ്രസർക്കാർ. ഇതിൽ 105 പേർ ഈ വർഷം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണ്. ഈ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള ഈ കണക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാൻസ്‌രാജ് ഗംഗാറാം അഹീറാണ് രാജ്യസഭയിൽ അറിയിച്ചത്. ജമ്മു കശ്മീരിലെ നുഴഞ്ഞുകയറ്റം തടയുന്നതിന് സംസ്ഥാന സർക്കാരുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി അതിർത്തിയിൽ സുരക്ഷ ശക്തമാക്കും. കൂടാതെ അതിർത്തിയിൽ പല തലങ്ങളായി സൈന്യത്തെ വിന്യസിക്കുകയും , സ്ഥിരമായി നുഴഞ്ഞുകയറ്റം നടക്കുന്ന മേഖലകളിൽ അതിർത്തിവേലികൾ തീർക്കുകയും ചെയ്യും. സുരക്ഷാ സേനയ്ക്ക് കൂടുതൽ ആയുധങ്ങളും ഉപകരണങ്ങളും ലഭ്യമാക്കൽ, ഇന്റലിജൻസിന്റെയും ഓപ്പറേഷൻ വിഭാഗത്തിന്റെയും യോജിച്ചുള്ള പ്രവർത്തനം, അതിർത്തിയിൽ ഫ്ലഡ്‍‌ലിറ്റ് സ്ഥാപിക്കൽ എന്നിവയും പരിഗണനയിലുണ്ട്.ഇന്ത്യ-പാക്ക് അതിർത്തിക്ക് പുറമെ ഇന്തോ-ബംഗ്ലദേശ് അതിർത്തിയിലും ഇത്തരം അത്യാധുനിക സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button