ഇടുക്കി : വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ എം.എം മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. എസ്എന്‍ഡിപി നെടുങ്കണ്ടം പച്ചടി ശ്രീധരന്‍ സ്മാരക യൂണിയന്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നിലപാടുകള്‍ പാടെ മാറ്റിയുള്ള വെള്ളാപ്പള്ളിയുടെ ഈ പുകഴ്ത്തല്‍. മണിയാശാനെ ജയിലില്‍ അടച്ചപ്പോള്‍ ഞാന്‍ എതിര്‍ത്തു. ഉള്ളിന്റെ ഉള്ളില്‍ ഈഴവനാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടെന്നും പ്രസംഗത്തില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
ഹൈറേഞ്ചുകാര്‍ക്കുവേണ്ടി ധീരമായി പോരാടിയ വ്യക്തിയാണ് മണിയാശാനെന്നു വെള്ളപ്പള്ളി അഭിപ്രായപ്പെട്ടു. മണിയാശാന്‍ കരുത്തനും മിടുക്കനുമാണെന്നും ഒന്നും കാണാതെ സഖാവ് പിണറായി വിജയന്‍ മണിയാശാനെ മന്ത്രിയാക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിദ്യാഭ്യാസമല്ല, കൂര്‍മബുദ്ധിയും ഇച്ഛാശക്തിയുമാണ് നല്ല ഭരണാധികാരിക്കു വേണ്ടത്. അത് മണിയാശാനുണ്ട്. മണിയാശാന്‍ ഇനി കേരളത്തിന്റെ പൊതുസ്വത്താണെന്നും വെള്ളപ്പള്ളി പറഞ്ഞു.
Post Your Comments