Gulf

വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചാല്‍ ജയിലില്‍ കിടക്കാം; നിയമം കര്‍ശനമാക്കി

അബുദാബി: സോഷ്യല്‍ മീഡിയകളുടെ ഉപയോഗം ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരൊറച്ചു കഴിഞ്ഞു. പരസ്യമായി വിമര്‍ശിക്കുന്നതിനുപുറമെ അശ്ലീലമായി സംസാരിക്കാനും സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഒട്ടേറെ കേസുകളാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെതിരെ കര്‍ശന നിമയവുമായിട്ടാണ് യുഎഇ എത്തുന്നത്.

വാട്‌സ്ആപ്പ് അശ്ലീല സന്ദേശം അയക്കുന്നവര്‍ ഇനിയെങ്കിലും കരുതിയിരുന്നോളൂ. യുഎഇയില്‍ മൂന്ന് മാസം തടവും രണ്ടര ലക്ഷം ദിര്‍ഹം പിഴയും വരെ ശിക്ഷ ലഭിക്കും. നവമാധ്യമങ്ങളിലൂടെയുള്ള അസഭ്യം അവസാനിപ്പിക്കാനാണ് യുഎഇയുടെ പുതിയ തീരുമാനം. വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചതിന് കഴിഞ്ഞ ദിവസം യുവതിയെ കോടതി ശിക്ഷിച്ചിരുന്നു.

വിവരസാങ്കേതിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി 2012ല്‍ നിലവില്‍ വന്ന ഫെഡറല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button