ന്യൂഡല്‍ഹി : മൂന്നര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ബീര്‍ബല്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സറായ് രോഹില്ല പ്രദേശത്താണ് സംഭവം. തന്റെ സഹോദരിയോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു പെണ്‍കുട്ടി. ആ സമയം അവിടെയെത്തിയ ബീര്‍ബല്‍ പെണ്‍കുട്ടിക്ക് ചോക്ലേറ്റ് നല്‍കി. സഹോദരിയുടെ ശ്രദ്ധ മാറിയ ഉടന്‍ തന്നെ ബീര്‍ബല്‍ കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിക്കുകയുമായിരുന്നു.
മാതാപിതാക്കളും, അയല്‍വാസികളും കുട്ടിക്ക് വേണ്ടി രണ്ട് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ തെരച്ചിലിലാണ് അനക്കമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. പിടിയിലാവുമ്പോള്‍ ബീര്‍ബല്‍ മദ്യലഹരിയില്‍ ആയിരുന്നു. കുട്ടിയെ താന്‍ പീഡിപ്പിച്ചതായും, മരിച്ചെന്നു കരുതി ഉപേക്ഷിച്ചതായും പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ഐപിസി 363, 307, 376 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments