News

രാമഭദ്രന്റെ വധക്കേസ് രാഷ്ട്രീയ പകപോക്കൽ ; മന്ത്രി മേഴ്സിക്കുട്ടിയമ്മ

ഐഎൻടിയുസി നേതാവായിരുന്ന രാമഭദ്രന്റെ വധക്കേസ് രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം മാക്സൺ ഉൾപ്പെടെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അതിനിടെ സി ബി ഐ നടപടികളുടെ ഭാഗമായി സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗവും ക്യാഷു കോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ജയമോഹനോട് തിരുവനന്തപുരത്തെ സിബിഐ ക്യാമ്പ് ഒാഫീസിൽ ഹാജരാകാൻ സിബിഐ നിർദേശം നൽകിയിട്ടുണ്ട്.
കൊലപാതകം നടത്തിയ പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായമൊരുക്കിയെന്നതാണ് ജയമോഹന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ ജയമോഹന് ജാമ്യത്തിലിറങ്ങൻ സാധിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button