കോഴിക്കോട് : സംസ്ഥാനത്തൊട്ടാകെ ചുംബന സമരം അടക്കമുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ച കോഴിക്കോട് ഡൗൺ ടൗൺ റസ്റ്റോറന്‍റ് തല്ലി തകർത്ത കേസിലെ പ്രതികളെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. യുവമോർച്ച പ്രവർത്തകരായ 8 പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്.
2014 ഒക്ടോബര്‍ 23നാണ് യുവമോർച്ച പ്രവർത്തകർ പിടി ഉഷ റോഡിലുള്ള ഡൗൺ ടൗൺ റസ്റ്റോറ്ന്റിലെ പാർക്കിംഗ് ഏരിയയിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ചാനൽ വാർത്തയെ തുടർന്ന് തല്ലിത്തകർത്തത്. റസ്റ്റോറസ്റ്റിലെ സാധനസാമഗ്രികൾ നശിപ്പിച്ച വകയിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം വന്നെന്ന ഉടമകളുടെ പരാതിയെ തുടർന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അടക്കം എട്ട് പേർക്കെതിരായാണ് കേസ് എടുത്തിരുന്നത്.
Post Your Comments