![](/wp-content/uploads/2016/11/image-11.jpg)
തിരുവനന്തപുരം: ഐ.ഒ.സി.യുടെ ഇരുമ്പനം ടെര്‍മിനലില്‍ നിന്ന് പമ്പുകളിലേക്ക് ഇന്ധന വിതരണം നാല് ദിവസമായി നിലച്ചു. പ്രശ്‌ന പരിഹാരത്തിനായി ചൊവ്വാഴ്ച ഐ.ഒ.സി. അധികൃതരും ടാങ്കര്‍ ലോറി സമരം നടത്തുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും ഒത്തുതീർപ്പായില്ല. ഇതേത്തുടർന്നു സമരം തുടരാൻ സംയുക്ത സമരസമിതി തീരുമാനിച്ചതോടെ സംസ്ഥാനം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കു നീങ്ങുമെന്നുറപ്പായി. ജില്ലാ കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഐ.ഒ.സി മാനേജ്‌മെന്റ് പ്രതിനിധികളും സംയുക്ത സമരസമിതി നേതാക്കളും പങ്കെടുത്തു.
ഇരുമ്പനം ഐ.ഒ.സിയിൽ നിന്നുള്ള ഇന്ധന നീക്കം നിലച്ചത് കഴിഞ്ഞ ശനിയാഴ്ച മുതലാണ് . സംസ്ഥാനത്ത് ഐ.ഒ.സിയ്ക്ക് കീഴിലുള്ള 400ഓളം പമ്പുകളിൽ ഡീസലും പെട്രോളും തീർന്നതായിയാണ് വിവരം. അടുത്ത ദിവസം മുതൽ ബാക്കി വരുന്ന പെട്രോൾ പമ്പുകളിൽക്കൂടി ഇന്ധനം തീരുന്നതോടെ സംസ്ഥാന കടുത്ത പ്രതിസന്ധിയിലകപ്പെടും. ഇന്ധനം കൊണ്ടുപോകുന്ന ടാങ്കർ ലോറിക്കാരടങ്ങുന്ന കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ധന വിതരണത്തില്‍ ടെന്‍ഡറില്‍ അപാകമുണ്ടെന്നും അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
Post Your Comments