ഇനി എല്ലാ പണമിടപാടുകളും സുരക്ഷിതമാക്കാം. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ നിങ്ങളെ സഹായിക്കും. കേന്ദ്ര സ്ഥാപനമായ നാഷനല്‍ പേയ്മെന്റ് കോര്‍പറേഷനാണ് ഇതിനുപിന്നില്‍. യുപിഐ (യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) എന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇലക്ട്രോണിക് പണമിടപാടുകള്‍ സാധ്യമാക്കുന്നതിന്, കറന്‍സികളില്ലാത്ത സമൂഹം സൃഷ്ടിക്കുന്നതിന്, സാധാരണക്കാരെ സാമ്പത്തിക രംഗത്തെ സേവനങ്ങളില്‍ കൂടുതല്‍ പങ്കാളികളാക്കുന്നതിന്, ഇങ്ങനെ പല ലക്ഷ്യങ്ങളോടെയാണ് റിസര്‍വ് ബാങ്ക് യുപിഐ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് കറന്‍സി കൃത്രിമമായി അച്ചടിച്ച് അനധികൃതമായി വിതരണം ചെയ്യുന്നത് തടയുക എന്നതാണ് ലക്ഷ്യം.
ഇതുമൂലം രാജ്യത്ത് അസ്ഥിരത വളര്‍ത്താനും സാമ്പത്തിക രംഗത്തെ തളര്‍ത്താനും മാത്രമല്ല, ജനങ്ങളുടെ ക്രയവിക്രയശേഷി മോഷ്ടിച്ചെടുത്ത് പണമുണ്ടാക്കാനുള്ള എളുപ്പമാണ്. ഇതൊക്കെ രാജ്യത്ത് നിന്ന് തുടച്ചു മാറ്റുകയാണ് ഈ പുതിയ സാങ്കേതികവിദ്യ കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തെ വാണിജ്യ ബാങ്കുകളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടാണ് യുപിഐ പണമിടപാട് ശൃംഖല.
ഇതിന് എന്താണ് ചെയ്യേണ്ടത് എന്നറിഞ്ഞിരിക്കണം.. ബാങ്ക് അക്കൗണ്ടില്‍ ആദ്യമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചു റജിസ്റ്റര്‍ ചെയ്യണം. ബാങ്കിന്റെ ആപ് മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ സൗജന്യമാണ്. ആപ് ഉപയോഗിച്ച് പേര് റജിസ്റ്റര്‍ ചെയ്ത് പാസ് കോഡ് ഉണ്ടാക്കാം. അക്കൗണ്ട് വിവരങ്ങളും റജിസ്റ്റര്‍ ചെയ്യാം. ഒരു എംപിന്‍ കൂടി സെറ്റ് ചെയ്താല്‍ യുപിഐ പണമിടപാടു ശൃംഖലയിലുള്ള ഏത് ബാങ്കിന്റെ അക്കൗണ്ടുള്ളവര്‍ക്കും പണം കൈമാറാന്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ തയാറായിക്കഴിഞ്ഞു.
പണം സ്വീകരിക്കുന്ന ആള്‍ നിങ്ങളുടെ പേരോ അക്കൗണ്ട് വിവരങ്ങളോ അറിയാതിരിക്കാന്‍ താല്‍കാലിക മേല്‍വിലാസം ഉണ്ടാക്കാം. ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ഉപയോഗിച്ച് ഇടപാടുകള്‍ സുരക്ഷിതവുമാക്കാം. മറ്റുള്ളവര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്തെടുത്ത് പണം തട്ടിയെക്കുമെന്ന ഭീതി ഇനി വേണ്ട. അയച്ച പണം വിജയകരമായി നിങ്ങള്‍ ഉദ്ദേശിക്കുന്ന ഇടത്ത് എത്തുകയും ചെയ്യും.
ഒരു ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇന്ത്യയിലുള്ള മറ്റേത് ബാങ്കിലുള്ള അക്കൗണ്ടിലേക്കും പണമടയ്ക്കാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഐഎഫ്എസ് കോഡുകള്‍, നെറ്റ് ബാങ്കിങ് പാസ്വേഡുകള്‍, മൊബൈല്‍ വാലറ്റ് കോഡുകള്‍ ഇവയൊന്നും ഇതിനു ആവശ്യമില്ല. അതേസമയം, യുപിഐ സംവിധാനത്തില്‍ അംഗങ്ങളായ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കു മാത്രമേ ഇടപാടുകള്‍ നടത്താനാവുകയുള്ളൂ.
Post Your Comments