ന്യൂഡല്‍ഹി: പഞ്ചാബും ഹരിയാനയും തമ്മില്‍ നദിജലം പങ്കുവെക്കുന്നതിനായി ഉണ്ടാക്കിയ സത്ലജ് യമുന ലിങ്ക് കരാര്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചു. ലോക്സഭ എംപി സ്ഥാനമാണ് അമരീന്ദര്‍ സിംഗ് ഒഴിഞ്ഞത്.
ബുധനാഴ്ച സ്പീക്കര്‍ സുമിത്ര മഹാജന് അദേഹം രാജിക്കത്ത് നല്‍കിയിരുന്നു. സത് ലജ് കരാര്‍ റദ്ദാക്കിയ കോടതി വിധിയില്‍ നേരത്തെ തന്നെ അമരീന്ദര്‍ സിംഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോടതി വിധി ഫലപ്രദമല്ലെന്നാണ് അമരീന്ദര്‍ സിംഗ് പറഞ്ഞത്. കരാര്‍ റദ്ദാക്കുന്നത് ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളെ വിപരീതമായി ബാധിക്കുമെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്.
കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. രാജിവെച്ച് താന്‍ പഞ്ചാബിലെ ജനങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നും നീതിയ്ക്കായുള്ള പോരാട്ടം നടത്തുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
Post Your Comments