Kerala

നാളെ കരിദിനം

നാളെ കരിദിനം

തിരുവനന്തപുരം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണമേഖല നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധി ശ്രദ്ധയില്‍പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ തീരുമാനിച്ചത്. നിയമസഭയുടെ പ്രത്യേകസമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാല്‍ എല്ലാ ജനാധിപത്യമര്യാദകളും കാറ്റില്‍പറത്തി സര്‍വകക്ഷിസംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നുവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ അമിതാധികാര നിലപാടിന്റെ പ്രതിഫലനമാണ് ഈ നടപടി. സര്‍വകക്ഷിസംഘം തന്നെ കാണാന്‍ വരേണ്ടെന്നും വേണമെങ്കില്‍ ധനകാര്യമന്ത്രിയെ കാണാമെന്നും പറഞ്ഞ നരേന്ദ്രമോഡി കേരളത്തെയാകെ അപമാനിച്ചു. പ്രധാനമന്ത്രിയുടെ ധിക്കാരപരമായ നിലപാട് സംസ്ഥാനത്തോടും ഫെഡറല്‍സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രഗൂഢാലോചനക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്ത്-മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച രാപ്പകല്‍ സമരം നടക്കുകയാണ്. ഇതോടനുബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലും വൈകീട്ട് കരിങ്കൊടിപ്രകടനം അടക്കമുള്ള പ്രതിഷേധമുയര്‍ത്താന്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button