NewsLife Style

വരണ്ട ചർമ്മത്തിൽ നിന്ന് രക്ഷ നേടാം……

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ചർമ്മത്തിലും വ്യത്യാസങ്ങൾ അനുഭവപ്പെടും. സാധാരണയായി വേനൽക്കാലത്തെ അപേക്ഷിച്ച് മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാകാൻ സാധ്യതയുണ്ട്. പക്ഷെ നമ്മളിൽ പലരും എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കുന്നത് ഒരേ ക്രീം തന്നെ ആകും. കാലാവസ്ഥ അനുസരിച്ച് ക്രീം മാറ്റാറില്ല. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ല. കാലാവസ്ഥ മാറുന്നതിനനുസരിച്ച്‌ ഇക്കാര്യത്തിലും അല്‍പം ശ്രദ്ധ വേണം.

തണുപ്പ് കാലത്ത് ചര്‍മ്മത്തില്‍ കൂടുതല്‍ വരള്‍ച്ച ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന ക്രീമില്‍ അല്‍പം ബേബി ഓയില്‍ കൂടി ചേര്‍ക്കാം. വൃത്തിയുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കണം. കാരണം തണുപ്പ് കാലത്ത് ചര്‍മ്മത്തിലെ ഈര്‍പ്പം കൂടുതല്‍ നഷ്ടപ്പെടും എന്നത് തന്നെ കാരണം. ക്രീം രൂപത്തിലുള്ള ക്ലെന്‍സര്‍ മഞ്ഞു കാലത്ത് ഉപയോഗിക്കാന്‍ ശ്രമിക്കാം. അല്ലാത്തവ ഉപയോഗിച്ചാല്‍ ഇത് ശരീരത്തിലെ പ്രകൃതിദത്തമായുള്ള എണ്ണമയത്തെകൂടി ഇല്ലാതാക്കുന്നു.

ക്രീം രൂപത്തിലുള്ള ബോഡി വാഷ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തിലെ ജലാംശം അതു പോലെ തന്നെ നിലനിര്‍ത്തുന്നു. മുഖം കഴുകിയതിനു ശേഷം ഉടന്‍ തന്നെ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ എണ്ണമയം അതുപോലെ തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഷാമ്പൂ ഉപയോഗിക്കുമ്പോഴും അല്‍പം ശ്രദ്ധ നല്‍കുക. ഫാറ്റി ആസിഡ് അടങ്ങിയ ഷാമ്പൂ ഉപോഗിക്കാന്‍ ശ്രദ്ധിക്കുക. ലിപ്ബാം ആണ് മറ്റൊന്ന്. ലിപ്ബാം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചുണ്ടുകളെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button