International

12 വയസ്സു മുതല്‍ മനുഷ്യരക്തം കുടിക്കുന്ന സുന്ദരി

12 വയസ്സ് മുതല്‍ മനുഷ്യരക്തം കുടിക്കുന്ന ഒരു സുന്ദരി. ഏതോ കഥയിലെ കഥാപാത്രത്തെക്കുറിച്ചാണ് പറയുന്നതെന്നായിരിക്കും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. മനുഷ്യരക്തം മാത്രം കുടിച്ച ജീവിക്കുന്ന ഒരു സുന്ദരിയുണ്ട്. ജോര്‍ജിന കോണ്ടന്‍ എന്നാണ് യുവതിയുടെ പേര്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബണിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയാണ് ജീവിക്കുന്ന രക്തരക്ഷസ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സൂര്യനെ കണ്ടിട്ടില്ല. പകല്‍ വെളിച്ചത്തില്‍ യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഏറ്റവും ഇഷ്ടം പുരുഷ സുഹൃത്തിന്റെ രക്തം കുടിക്കാന്‍. 39 വയസ്സുകാരിയായ യുവതിയുടെ ജീവിതം മുന്നോട്ടു പോകുന്നത് ഇങ്ങനെയൊക്കെയാണ്. ജീവിക്കുന്ന രക്തരക്ഷസ് എന്നാണ് പുറംലോകത്ത് ഇവള്‍ അറിയപ്പെടുന്നത്.

എന്നാല്‍ ലോകം കരുതുന്നതു പോലെ ഒരു ഭയങ്കരിയായ രക്തരക്ഷസൊന്നുമല്ല ജോര്‍ജിന. പാരമ്പര്യമായി കിട്ടിയ തലസ്സീമിയ എന്ന അപൂര്‍വരോഗമാണ് ഇവളെ രക്തം കുടിക്കാന്‍ പ്രേരിപ്പിക്കുന്നത്. അനീമിയയും രക്തത്തില്‍ ഇരുമ്പിന്റെ അംശം ഇല്ലാത്തതും ഈ യുവതിയെ വല്ലാതെ അലട്ടുന്നുണ്ട്. മൂന്നുവര്‍ഷമായി ഇവള്‍ക്കു കുടിക്കാനുള്ള രക്തം നല്‍കുന്നത് പുരുഷ സുഹൃത്തായ സ്‌മൈയ്ല്‍ ആണ്. ആഴ്ചയില്‍ ഒരിക്കല്‍ ജോര്‍ജിന സ്‌മൈയ്ലിനെത്തേടിയെത്തും. സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി സുഹൃത്തിന് രക്തം വലിച്ചുകുടിക്കാന്‍ അവസരമുണ്ടാക്കുകയാണ് സ്‌മൈയ്ല്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button