തിരുവനന്തപുരം: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ എം ബാലമുരളീകൃഷ്ണയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ബാലമുരളീകൃഷ്ണയുടെ വേര്‍പാട് സംഗീത ലോകത്തിനു മാത്രമല്ല സമൂഹത്തിനാകെ കനത്ത നഷ്ടമെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
സ്വന്തമായി കണ്ടെത്തിയ രാഗങ്ങളിലൂടെ ബാലമുരളീകൃഷ്ണ വേറിട്ട അംഗീകാരമാണ് നേടിയത്. നാനൂറിലധികം കൃതികള്‍ ചിട്ടപ്പെടുത്തിയും 25000ല്‍ അധികം കച്ചേരികള്‍ ലോകമെമ്പാടും നടത്തിയും അദ്ദേഹം സംഗീതസപര്യ തുടര്‍ന്നെന്നും പിണറായി ഓര്‍മ്മിച്ചു. പിണറായിയുടെ ഫേസ്ബുക്ക് പൂര്‍ണ്ണരൂപം വായിക്കാം….
Post Your Comments