തിരുവനന്തപുരം: തന്നെ മന്ത്രിയാക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് എംഎം മണി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ഭരണ പരിചയമൊന്നും തനിക്കില്ല. തന്നെ കുഴിയിലാക്കുന്ന പണി ഉദ്യോഗസ്ഥര്‍ ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മണി വ്യക്തമാക്കി.
തന്നെ മന്ത്രിയാക്കുന്നതില്‍ പലര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന വാര്‍ത്ത ശരിയല്ല. സത്യപ്രതിജ്ഞയ്ക്ക് ഇ.പി.ജയരാജന്‍ മാത്രമല്ല ഒരുപാട് പേര്‍ പങ്കെടുക്കാതെയുണ്ടെന്നും എംഎം മണി പറയുന്നു. കോടിയേരി ബാലകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. അതൊന്നും ആരും ശ്രദ്ധിക്കുന്നുമില്ല, ചോദിക്കുന്നുമില്ല. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകമെന്നും മണി പറയുന്നു.
അധികാരമേറ്റതിനുശേഷം ഇപി ജയരാജന്‍ ഫോണില്‍ വിളിച്ച് അഭിവാദ്യങ്ങള്‍ നേര്‍ന്നിരുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും മണി പറയുന്നു. മാധ്യമങ്ങള്‍ ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. തന്റെ പ്രസംഗങ്ങള്‍ വിവാദമാക്കി മാറ്റിയതും മാധ്യമങ്ങളാണ്. എന്തെഴുതിയാലും കുഴപ്പമില്ല, മോഷണവും പിടിച്ചുപറിയുമല്ലല്ലോ തന്റെ തൊഴിലെന്നും മണി പറഞ്ഞു.
ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. തന്റെ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി കേരളത്തിലെ ഏതു പൗരനും തന്നെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments