Kerala

എംഎം മണി മന്ത്രിയായി പിണറായി മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഒടുവില്‍ മണിയാശാന്‍ പിണറായി മന്ത്രിസഭയിലേക്ക്. പിണറായി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിട്ടാണ് ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണിയുടെ രംഗപ്രവേശം. എംഎം മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന സിപിഎം നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇപി ജയരാജന്റെ ഒഴിവിലേക്കാണ് മണിയെ പരിഗണിച്ചത്. മണിക്കു വൈദ്യുതിയും, എ.സി.മൊയ്തീനു വ്യവസായവും കടകംപള്ളി സുരേന്ദ്രനു വൈദ്യുതിക്കു പകരം സഹകരണവും ടൂറിസവും ലഭിക്കുമെന്നാണു വിവരം. കടകംപള്ളി നിലവില്‍ കൈകാര്യം ചെയ്യുന്ന ദേവസ്വം വകുപ്പില്‍ മാറ്റമില്ല. അഞ്ച് മാസത്തിനിടെയാണ് പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നത്.

സത്യപ്രതിജ്ഞക്കു ശേഷം എം.എം.മണി സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്ക് 619 നമ്പര്‍ റൂമില്‍ എത്തി ചുമതലയേല്‍ക്കും. ഒട്ടേറെ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നേതാവാണ് എംഎം മണി. കരുത്തുറ്റ നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 1966ല്‍ 22ാം വയസ്സിലാണ് മണി പാര്‍ട്ടി അംഗമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button