തിരുവനന്തപുരം: മോഡിതന്ന ഇരുട്ടടി കൊണ്ട് ഉണ്ടായ പ്രയോജനങ്ങളിൽ ഒന്നാണ് ഭരണ-പ്രതിപക്ഷങ്ങൾ ഒന്നായതെന്ന് ജോയ് മാത്യു. പരസ്പരം സഹകരിക്കാൻ നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും പണമിടപാട് സംബന്ധിച്ചു പ്രശ്നം വരുബോൾ ഭരണ-പ്രതിപക്ഷങ്ങൾ ഒന്നാവും-പ്രത്യശാസ്ത്രങ്ങൾക്ക് പ്രസക്തി ഇല്ലാതാവും.ഇവർ എല്ലായ്പ്പോഴും ഇങ്ങനെയായിരുനെങ്കിൽ ഈ നാട് നന്നായേനെ എന്നും ജോയ് മാത്യു അഭിപ്രായപ്പെടുന്നു.
ഇന്നലെ “ചില്ലറ ദൈവങ്ങൾ,കാണിക്ക മോഷ്ടാക്കൾ,ആൾ ദൈവങ്ങൾ,വഴിയോരത്തെ രൂപക്കൂടുകാർ,റോഡപകടപ്പേടി പ്രചരിപ്പിച്ച് പണം പിടുങ്ങും വഴിയോര ദൈവങ്ങളും ചെകുത്തന്മാരും-ഇവരുടെ പള്ളക്കിട്ടാണു അടികിട്ടിയത്.ഇവർക്കാർക്കും ഒന്നും കൊടുത്തില്ലെങ്കിലുംഒരു ചുക്കും സംഭവിക്കില്ലെന്ന് ജനത്തിനു ബോധ്യപ്പെട്ടു” എന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടിരുന്നു.മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ മുതൽ ജോയ് മാത്യു അതിനു അനുകൂലമായ രീതിയിൽ അക്കമിട്ട് ഓരോ ദിവസവും പോസ്റ്റുകൾ ഇടുന്നു.
Post Your Comments