കൊച്ചി : ജോയ് ആലുക്കാസിന്റെ അങ്കമാലിയിലെ ഷോറൂമില്‍നിന്ന് കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ്ണം കടത്തി മറിച്ചു വിറ്റ കേസില്‍ 3 പേര്‍ അറസ്റ്റില്‍. സംഭവത്തിനു കൂട്ട് നിന്ന മുഖ്യ കണ്ണിയായ യുവതി ഒളിവില്‍.ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത് ഷോറൂം മാനേജര്‍ ഷൈന്‍ ജോഷി, മാള്‍ മാനേജര്‍ പൗലോസ്, അസിസ്റ്റന്റ് ജൂവലറി മാനേജര്‍ ഫ്രാങ്കോ എന്നിവരാണ്. ഇവരെ മൂന്നു പേരെയും അറസ്റ്റു ചെയ്തു.മാനേജരും സംഘവും ഇത്തരത്തില്‍ ഗൂഢാലോചന നടത്തി 7202.910 ഗ്രാം തൂക്കംവരുന്ന സ്വര്‍ണം ജൂവലറിയില്‍ നിന്ന് കടത്തി വില്‍ക്കുകയും ഇത്തരത്തില്‍ ഷോ റൂമിന് രണ്ടുകോടി 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം നഷ്ടപ്പെടുകയുമായിരുന്നു.
ഹെഡ് ഓഫീസില്‍നിന്ന് ഓഡിറ്റര്‍മാര്‍ വന്നു നടത്തിയ പരിശോധനയിലാണു തട്ടിപ്പു കണ്ടെത്തിയത്.തുറവൂര്‍ സ്വദേശിനി ഷാര്‍മിളയെ സ്വര്‍ണം വാങ്ങാനെന്ന നിലയില്‍ കടയിലെത്തിച്ച് മറ്റുള്ളവര്‍ കാണ്‍കെ സ്വര്‍ണാഭരണത്തിന്റെ വില ചെക്കായി എഴുതിവാങ്ങും.പിന്നീട് ബാര്‍ കോഡ് ഊരി വാങ്ങിയ സ്വര്‍ണം ഷാര്‍മിളയെ ഏല്‍പ്പിക്കും. ഷാര്‍മിള നല്‍കുന്ന ചെക്കുകള്‍ ബാങ്കില്‍ സമര്‍പ്പിക്കുകയും മടങ്ങിവരുന്ന ചെക്കുകള്‍ മാനേജര്‍ ഷൈന്‍ ജോഷി തന്നെ വാങ്ങുകയുമായിരുന്നു പതിവ്.
കേസില്‍ പ്രതിയായ ഷാര്‍മിള വ്യത്യസ്ത പേരുകളില്‍ പലയിടങ്ങളില്‍ മാറിമാറി താമസിക്കുന്നതായാണു വിവരമെന്ന് പൊലീസ് പറഞ്ഞു.സ്റ്റോക്ക് കുറവ് രേഖപ്പെടുത്താതെ സ്വര്‍ണാഭരണങ്ങളിലെ ബാര്‍ കോഡ് മുറിച്ചുമാറ്റി കമ്പ്യൂട്ടര്‍ സ്കാന്‍ ചെയ്ത് സ്റ്റോക്ക് അതേപടി കണക്കില്‍ നിലനിര്‍ത്തിയശേഷം ആഭരണങ്ങള്‍ കടയില്‍നിന്നും മാറ്റുകയായിരുന്നു മാനേജരുടെ പതിവ്.യുവതി പല പേരുകളില്‍ ഹരിപ്പാട്ടും അങ്കമാലിയിലും മറ്റും താമസിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.
Post Your Comments