വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇഷ്ടമല്ലാത്തവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതാവും നല്ലതെന്ന് ഫെഡറല്‍ ജഡ്ജി ജോണ്‍ പ്രിമോമോ.ട്രംപിന് വോട്ടു ചെയ്യാത്തവരും ചെയ്തവരും ഉണ്ടായിരിക്കാം. അദ്ദേഹം ജനകീയമായി തെരഞ്ഞെടുക്കപ്പെട്ട ആളാണ്. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം രാജ്യത്ത് വർദ്ധിച്ച പ്രക്ഷോഭങ്ങളെ ശക്തിയായി വിമർശിച്ചു കൊണ്ടാണ് ജഡ്ജി രംഗത്ത് വന്നത്.
ട്രംപ് അമേരിക്കയിലെ പ്രസിഡന്റ് ആണെന്നും അദ്ദേഹത്തെ അംഗീകരിക്കാൻ പറ്റാത്തവർ വേറെ രാജ്യം അന്വേഷിക്കുന്നതാവും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിങ്ങള്‍ രാജ്യത്തിന്റെ ദേശിയ പതാകയെയും ദേശിയ ഗാനത്തെയെയും അപമാനിക്കുന്നതിനു തുല്ല്യമാണ് പ്രസിഡന്റിനെതിരെ തെരുവില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments